ഇരിട്ടി: കളിച്ചും ചിരിച്ചും ഇടയ്ക്ക് പിണങ്ങിയും കുസൃതി കുരുന്നുകൾ അങ്കണവാടികളിലേക്ക്. ഉത്സവാന്തരിക്ഷത്തിൽ നടന്ന പ്രവേശനോത്സവത്തിൽ കുട്ടികളും രക്ഷിതാക്കളുമുൾപ്പടെ നിരവധിപേർ പങ്കെടുത്തു.
ഇരിട്ടി ഐസിഡിഎസ് പ്രോജക്ട്തല ഉദ്ഘാടനം ഇരിട്ടി നഗരസഭയിലെ ഉളിയിൽ കുന്നിൻകീഴിൽ അങ്കണവാടിയിൽ ഐസിഡിഎസ് ഇരിട്ടി പ്രോജക്ട് ഓഫീസർ ഷീന എം. കണ്ടത്തിൽ നിർവഹിച്ചു. നഗരസഭ കൗൺസിലർ ഷബ്ന അധ്യക്ഷതവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർമാരായ ജിസ്മി അഗസ്റ്റിൻ, ടി. റസിയ, സിനി മാത്യു, അങ്കണവാടി വർക്കർ ടി.വി. ശ്രീജ, എൻ.വി. ബാലകൃഷ്ണൻ, കെ.പി. അലി, ആശ വർക്കർ പ്രമീള, ലീല എന്നിവർ പ്രസംഗിച്ചു.
തില്ലങ്കേരി പഞ്ചായത്ത്തല ഉദ്ഘാടനം തെക്കംപൊയിൽ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ കൈതേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.പി. മഹിജ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ കെ.വി. ദീപ, കെ. ഷെല്ലി, സി.പി. അനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
മട്ടന്നൂർ: ഇരിട്ടി നഗരസഭയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പൂക്കളും മധുരവും മറ്റും നൽകിയാണ് നവാഗതരെ സ്വീകരിച്ചത്.ചാവശേരി പഴയ പോസ്റ്റ് ഓഫീസ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.പി. അജേഷ് അധ്യക്ഷത വഹിച്ചു.
മുൻ കൗൺസിലർ സി. ബിന്ദു, ജിജേഷ് ചാവശേരി, സുമതി, ശ്രീജ, പ്രഷിത തുടങ്ങിയവർ പങ്കെടുത്തു. എൽകെജിയിലേക്ക് പോകുന്ന കുട്ടികൾക്കുള്ള അനുമോദനവും പുതുതായി അങ്കണവാടിയിലേക്ക് വരുന്ന കുട്ടികളെ സ്വീകരിക്കുകയും ചെയ്തു. അങ്കണവാടിയിലേക്ക് ഫാനും നൽകി. പുന്നാട് പടിഞ്ഞാറെമൂല അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ കെ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. കെ. സരസ്വതി അധ്യക്ഷത വഹിച്ചു. സി. പുരുഷു, റംല, പ്രേമ തുടങ്ങിയവർ പ്രസംഗിച്ചു. കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.